കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേയുണ്ട് . വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..
വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ള Follicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍
1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
2. Tumors (വളര്‍ച്ചകള്‍)
സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.
3. Endometriosis (എന്‍ട്രോ മെട്രോസിസ്)
മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം
1. Primary infertility
2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
2. Secondary infertility
ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താനങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ.
പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയിലധികമുണ്ടെ ങ്കില്‍ Culture പരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.