ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസണും ടീമിലുണ്ടാകുമെന്ന് സൂചന

ജൊഹാനസ്ബർ​ഗ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ജൊഹാനസ്ബർഗിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷമാണ് ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങുന്നത്.

കെ എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറ​ങ്ങുന്നത്. ടീമിലിടം നേടിയ മലയാളി താരം സഞ്ജു സാംസൺ പ്ലയിങ് ഇലനിൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സഞ്ജു സാംസണും ടീമിലുണ്ടാകുമെന്നാണ് ക്യാപ്റ്റൻ രാഹുൽ നൽകുന്ന സൂചന. ഫിനിറഷറായ റിങ്കു സിംഗിനെയും പരിഗണിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.

read also…വസ്തു ഇടപാടിൽ തിരിമറി; ഇറ്റാലിയൻ പുരോഹിതനും മാർപ്പാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാളിന് അഞ്ചര വർഷം തടവ് ശിക്ഷ

റണ്ണൊഴുകുന്ന സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏകദിനത്തിലെ ആദ്യ 400 റണ്ണും അത് പിന്തുടർന്ന് നേടിയതും ഇതേ സ്റ്റേഡിയത്തിലാണ്. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും ഒന്നാം ഇന്നിങ്‌സ് 300 കടന്നിരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതുവരെ 91 ഏകദിനങ്ങൾ മത്സരിച്ചിട്ടുണ്ട്. 50 മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം നൽകുന്നു. ഇന്ത്യ 38 മത്സരങ്ങളിലാണ് ജയിച്ചത്. 3 മത്സരങ്ങൾ ഉപേക്ഷിച്ചു.

ക്വിന്റൺ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കൻ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോർകിയയും ടീമിലില്ല. എങ്കിലും ഡുസൻ, നായകൻ മാർക്രാം, ക്ലാസൻ, മില്ലർ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിര ശക്തം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു