ബെംഗളൂരു : ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നു പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്കു സുരക്ഷ വർധിപ്പിച്ചു. പുണെ സ്വദേശിയായ എംബിഎ ബിരുദധാരിയാണു രത്തൻ ടാറ്റയ്ക്ക് എതിരെ സുരക്ഷാ ഭീഷണി ഉയര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു 35കാരന്റെ ഭീഷണി.
ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അതേ വിധി തന്നെയായിരിക്കും രത്തൻ ടാറ്റയ്‌ക്കുമെന്നും, സുരക്ഷ വർധിപ്പിക്കണമെന്നുമായിരുന്നു ഭീഷണി. 2022 സെപ്റ്റംബർ നാലിനു കാറപകടത്തിലാണു സൈറസ് മിസ്ത്രി മരിച്ചത്. കർണാടകയിൽ നിന്നായിരുന്നു ഫോൺ സന്ദേശം എത്തിയത്. സ്കീസോഫ്രീനിയ രോഗാവസ്ഥയിൽ കൂടെ കടന്നുപോകുന്ന വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
ഫോൺ വിളിച്ചയാളെ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് പുണെയിലെ ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചു വർഷമായി യുവാവിനെ കാണാനില്ലെന്നും പൊലീസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു ഭാര്യയുടെ പ്രതികരണം. യുവാവ് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു