ന്യൂ ഡൽഹി : അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധനശേഖരണത്തിന് ക്രൗഡ് ഫണ്ടിംഗ് നടത്താനൊരുങ്ങി കോണ്‍ഗ്രസ്. നിസ്സഹകരണ പ്രസ്ഥാനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് മഹാത്മാഗാന്ധി നടത്തിയ ‘തിലക് സ്വരാജ് ഫണ്ടില്‍’ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘ഡൊണേറ്റ് ഫോര്‍ ദേശ് (രാജ്യത്തിനായി സംഭാവന ചെയ്യുക)’ സംരംഭത്തിനാണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ഈ മാസം 18ന് നിര്‍വഹിക്കും.
മികച്ച ഇന്ത്യ സൃഷ്ടിക്കാൻ കോണ്‍ഗ്രസിനെ സഹായിക്കുക എന്ന പ്രചാരണവുമായാണ് ക്രൗഡ് ഫണ്ടിംഗിന് കോണ്‍ഗ്രസ് ഗോഥയിലിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 138-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ക്രൗഡ് ഫണ്ടിംഗില്‍ 138 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും സംഭാവനയായി സ്വീകരിക്കുക. 138, 1380, 13,800… എന്നിങ്ങനെ ഫണ്ട് ശേഖരിക്കാനണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 28 വരെ ഓണ്‍ലൈനായും അതിന് ശേഷം പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഓഫ്‍ലൈനായും ഫണ്ട് ശേഖരിക്കും. ഓണ്‍ലൈൻ ഫണ്ട് ശേഖരണത്തിന് www.donateinc.in , www.inc.in എന്നീ വെബ്സൈറ്റുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനതല ഭാരവാഹികള്‍, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ജില്ലാ-സംസ്ഥാന പ്രസിഡന്റുമാര്‍, എഐസിസി ഭാരവാഹികള്‍ എന്നിവര്‍ 1380 രൂപയെങ്കിലും സംഭാവന നല്‍കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഓണ്‍ലൈൻ വഴി പാര്‍ട്ടിക്ക് പണം സംഭാവന ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അവരുടെ ഫോണുകളില്‍ ‘നന്ദി’ സന്ദേശം ലഭിക്കുമെന്നും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കൻ പറഞ്ഞു. സംഭാവന നല്‍കുമ്ബോള്‍ ദാതാവിന്റെ പേരും ഫോണ്‍ നമ്പറും അവര്‍ ഉള്‍പ്പെടുന്ന സംസ്ഥാനവും മാത്രമേ പാര്‍ട്ടി അന്വേഷിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Read more : അസമിൽ ബഹുഭാര്യത്വ നിരോധന ബിൽ വരുന്ന ഫെബ്രുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കും : മുഖ്യമന്ത്രി
2022 മെയ് മാസത്തിലെ ഉദയ്പൂര്‍ ചിന്തൻ ശിവിറില്‍ ചില പ്രതിനിധികള്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. കേരളത്തില്‍ വീടുകള്‍ കയറിയിറങ്ങി അഞ്ചും പത്തും രൂപ ശേഖരിച്ച് നടത്തുന്ന പണപ്പിരിവ് മാതൃകയാക്കണമെന്ന നിര്‍ദേശവും ചിന്തൻ ശിവറില്‍ ഉയര്‍ന്നിരുന്നു.കേരളത്തിലെ ഫണ്ട് ശേഖരണ രീതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നേതാക്കള്‍ ചിന്തൻ ശിവറില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാമാണ് ക്രൗഡ് ഫണ്ടിംഗ് എന്ന ആശയം രൂപപ്പെട്ടുവന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു