അസമിൽ ബഹുഭാര്യത്വ നിരോധന ബിൽ വരുന്ന ഫെബ്രുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കും : മുഖ്യമന്ത്രി

ഗുവാഹതി: അസമില്‍ ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ 2024 ഫെബ്രുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

 

‘ലവ് ജിഹാദ്’ സംബന്ധിച്ച വകുപ്പുകളും ബില്ലിലുണ്ടാവുമെന്നാണ് വിവരം. ബഹുഭാര്യത്വം നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഈ വര്‍ഷം മേയ് 12ന് അസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച്‌ പഠിക്കുന്നതിന് വിദഗ്ധ സമിതിയേയും നിയോഗിച്ചിരുന്നു.

   

Read also : പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മ : രാഹുല്‍ ഗാന്ധി

   

വിദഗ്ധ സമിതി പൊതുജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. ഫെബ്രുവരി നാലിന് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ അസം സര്‍ക്കാര്‍ ശൈശവവിവാഹത്തിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. 2026നകം സംസ്ഥാനത്ത് ശൈശവ വിവാഹം പൂര്‍ണമായി ഇല്ലാതാക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ശൈശവ വിവാഹത്തിന്റെ പേരില്‍ ഇതുവരെ 4235 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3000ല്‍ ഏറെ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു