ഇന്ത്യൻ മതന്യൂനപക്ഷങ്ങൾ അരക്ഷിതരെന്ന് വീണ്ടും യുഎസ് ഏജൻസി

ന്ത്യൻ മതന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്നതിനാൽ യുഎസ് മതസ്വാതന്ത്ര്യ നിയമം പ്രകാരം “പ്രത്യേക ആശങ്കയുള്ള രാജ്യമായി” ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ റിലീജിയസ് ഫ്രീഡം വാച്ച്ഡോഗ് എന്ന സംഘടന ബൈഡൻ ഭരണകൂടത്തോട് വീണ്ടും ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.ഡിസംബർ 15നാണ് ഈ ആവശ്യം വീണ്ടുമുന്നയിക്കപ്പെട്ടത്.

   
വിദേശ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളെയും പത്രപ്രവർത്തകരെയും അഭിഭാഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെ സമീപകാല ശ്രമങ്ങൾ ന്യൂനപക്ഷ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന വിലയിരുത്തിലിലാണ് സ്വതന്ത്ര ഫെഡറൽ ഗവൺമെന്റ് കമ്മീഷനായ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ( U.S. Commission on International Religious Freedom -USCIRF).
ഇന്ത്യൻ സർക്കാരിൻ്റെ കീഴിൽ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യമുൾപ്പെടെ ഗുരുതരമായി ലംഘിക്കപ്പെടുന്നത് തുടരുകയാണ്. ഈ ഖേദകരമായ അവസ്ഥയെ മുൻനിറുത്തിയാണ് ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കാൻ യു‌എസ്‌സി‌ഐ‌ആർ‌എഫ്  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് അഭ്യർത്ഥിക്കുന്നുത്.
കാനഡയിൽ സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിലും മറ്റൊരു സിഖ് പ്രവർത്തകനായ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽവച്ച് ഗൂഢാലോചനയിലും ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് യു‌എസ്‌സി‌ഐ‌ആർ‌എഫ് കമ്മീഷണർ സ്റ്റീഫൻ ഷ്‌നെക്ക് പറഞ്ഞു.
യു‌.എസ്‌.സി‌.ഐ‌.ആർ‌.എഫിൻ്റെ അഭിപ്രായത്തെപ്രതി വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ല. ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് വിവേചനമെന്ന ആക്ഷേപങ്ങളെ സ്ഥിരമായി നിഷേധിക്കുകയെന്നത് തുടരുകയാണ് ഇന്ത്യാ സർക്കാർ.ഇന്ത്യൻ മത ന്യൂനപക്ഷ സ്വാതന്ത്യ ലംഘനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ തന്നെ ഏജൻസിയുടെ ആവശ്യത്തെ അംഗീകരിക്കുക അല്ലെങ്കിൽ തിരസ്ക്കരിക്കുകയെന്നതിൽ തീരുമാനമെടുക്കുകയെന്നത് ബൈഡൻ ഭരണകൂടത്തിനു ഒട്ടുമേ എളുപ്പമാകില്ല.
ഏഷ്യ-പസഫിക്കിൽ ഭീഷണിയായി കണക്കാക്കപ്പെടുന്ന ചൈനക്കെതിരെ യു.എസ് – ഇന്ത്യ ഐക്യപ്പെടലിൻ്റെ അനിവാര്യത നിലനിൽക്കുന്നുണ്ട്. അതു കൊണ്ടുതന്നെ മോദി സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന നീക്കങ്ങളോട് അനുകൂല നിലപാടു സ്വീകരിക്കുവാൻ ബൈഡൻ ഭരണകൂടം പൊടുന്നനെയൊന്നും മുതിരുകിയില്ല.
1998 ലെ യു.എസ് മതസ്വാതന്ത്ര്യ നിയമത്തിൻ്റെ പിൻബലത്തിൽ  ” പ്രത്യേക ആശങ്ക” യുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന ശുപാർശ 2020 മുതൽ ഓരോ വർഷവും യു‌എസ്‌സി‌ഐ‌ആർ‌എഫ് മുന്നോട്ടു വയ്ക്കുന്നുണ്ട്. റിപ്പോർട്ടു ചെയ്യപ്പെടുന്ന മതസ്വാതന്ത്ര്യ ലംഘം നങ്ങളെ ആധാരമാക്കി ബന്ധപ്പെട്ട രാജ്യങ്ങൾക്കെതിരെ ഉപരോധങ്ങളുൾപ്പെടെയുള്ള നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഈ നിയമം അനുവദിക്കുന്നുണ്ട്.