ചോറിനൊപ്പം ഒഴിച്ച് കഴിക്കാൻ എന്തുണ്ടാക്കുമെന്ന് ആലോചിക്കുകയാണോ? എങ്കിലിതാ നല്ല അടിപൊളി മാങ്ങാ കറിയുടെ റെസിപ്പി
ചേരുവകള്‍
ഒരു ചെറിയ പച്ച മാങ്ങ
പച്ചമുളക് 3 എണ്ണം
മുളക് പൊടി ആവശ്യത്തിന്
മല്ലിപ്പൊടി ആവശ്യത്തിന്
മഞ്ഞള്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ചെറിയ സവാള ഒരെണ്ണം
കറിവേപ്പില ആവശ്യത്തിന്
കടുക്, ഉലുവ, വറ്റല്‍ മുളക്
ചെറിയ ഉള്ളി 5 എണ്ണം
തേങ്ങാപ്പാല്‍
ഇഞ്ചി ചെറിയ കഷ്ണം
ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. അതിന് ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, പച്ചമുളക്, കറിവേപ്പില, സവാള നീളത്തില്‍ അരിഞ്ഞത്, മുളക് പൊടി, അതുപോലെ മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലപോലെ തിരുമ്മി വെക്കണം. അതിന് ശേഷം ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ രണ്ടാം പാല്‍ ചേര്‍ത്ത് വേവിച്ചെടുക്കക. പൊടികളുടെ പച്ചമണം മാറണം. അതുപോലെ തന്നെ, പച്ചമാങ്ങ നല്ലപോലെ വേവണം.
മാങ്ങ വെന്ത് കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കാവുന്നതാണ്. ഒന്നാം പാല്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ കറി തിളക്കരുത്. ഒന്നാം പാല്‍ ചേര്‍ക്കുന്നതിന് മുന്‍പ് പുളിയും അതുപോലെ ഉപ്പും കറക്ട് ആണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. അതിന് ശേഷം ഒരു പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച്, അതില്‍ കടുക് ഇട്ട്, ഇലുവ ചേര്‍ത്ത് പൊട്ടിക്കുക. ഇതിലേയ്ക്ക് വറ്റല്‍ മുളക്, ചെറിയ ഉള്ളി കറിവേപ്പില എന്നില ചേര്‍ത്ത് ഉള്ളി ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലേയ്ക്ക് എത്തുന്നത് വരെ ചൂടാക്കുക. അതിന് ശേഷം കറിയിലേയ്ക്ക് ഒഴിക്കാവുന്നതാണ്. കറി അതിന് ശേഷം അടച്ച് വെക്കുക. കഴിക്കാന്‍ നേരത്ത് കറി വിളമ്പാവുന്നതാണ്.
READ ALSO നാളെ രാവിലത്തേക്ക് പഞ്ഞി പോലെ മൃദുലമായ റവ ഇഡ്ഡലി ആയാലോ ?