റിയാദ്: അവധികഴിഞ്ഞ് മൂന്നുമാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി സൗദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ നിര്യാതനായത്. 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.
നാട്ടിൽ അവധിക്ക് പോയി മൂന്ന് മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: സതി. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: സന്തോഷ്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും അൽഗാത്ത് കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു