റിയാദ്: വായനയും സർഗശേഷിയും പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾക്കും വനിതകൾക്കുമായി ‘ഇൻഫോടെയ്നർ’ എന്ന പേരിൽ ക്ലബ് രൂപവത്കരിച്ചു. റിയാദ് ഷിഫയിലെ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉമർ അമാനത്ത് അധ്യക്ഷത വഹിച്ചു. സുലൈമാൻ വിഴിഞ്ഞം പരിപാടി ഉദ്ഘാടനം ചെയ്തു. ഷിഹാബുദീൻ കുഞ്ഞീസ്, സലീം ചാലിയം തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
ചടങ്ങിൽ ഷിബു പത്തനാപുരം, ഷംസു പെരുമ്പട്ട, മനാഫ് മണ്ണൂർ എന്നിവർ സംസാരിച്ചു. പ്രവാസ ലോകത്ത് കുട്ടികളിലും വനിതകളിലും വായനശീലം വളർത്തുകയും അവരുടെ മാനസിക ഉല്ലാസത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുകയുമാണ് ക്ലബിന്റെ ലക്ഷ്യമെന്ന് കോഓഡിനേറ്റർ റെജുല മനാഫ് വിശദീകരിച്ചു. മരുഭൂമിയിലെ ആടിനെയും ഒട്ടകങ്ങളെ മേയ്ക്കുന്ന തൊഴിലാളികൾക്കുള്ള ബ്ലാങ്കറ്റും ജാക്കറ്റും വിതരണം ചെയ്യുന്ന കാരുണ്യ പ്രവർത്തനത്തിന് പിന്തുണയേകിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് സുലൈമാൻ വിഴിഞ്ഞം വിതരണം ചെയ്തു.
ക്ലബിന്റെ ഭാഗമായി ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. നൗഫൽ സ്വാഗതവും ഹാസിൽ ജസാർ നന്ദിയും പറഞ്ഞു. സഫ ഷംസ് അവതാരികയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു