തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം. ആയിരങ്ങളെ സാക്ഷിയാക്കി നടന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് എട്ടുദിവസത്തെ ചലച്ചിത്രപ്പൂരത്തിന് തിരശീലവീണത്. രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി അടൂർ ഗോപാലകൃഷണനിൽ നിന്നും ഏറ്റുവാങ്ങി.
സത്യത്തിനും സ്നേഹത്തിനും നന്മക്കും മാത്രമേ മാനവരാശിയെ രക്ഷിക്കാനാകുവെന്ന് മറുപടി പ്രസംഗത്തിൽ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. ഇവയുടെ നിലനിൽപ്പിനെ നിരാകരിക്കാൻ പാടില്ല. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന് ജീവിതത്തിൽ ഇടമുണ്ടന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു