ജുബൈൽ: ജുബൈൽ ഫാൽകൺസ് രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറ് ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഉദ്ഘാടനം നിർവഹിച്ചു.
ജുബൈലിൽനിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനം മിഥുൻ-ജിമ്മി, രണ്ടാം സ്ഥാനം ഗിൽറോയ് (ഷെറിൻ)-ആനന്ദ്, മൂന്നാം സ്ഥാനം ഹാരിസൺ മൊറിസ്-ഫൈസൽ ടീമുകൾ കരസ്ഥമാക്കി.
ഒന്നാം സമ്മാനം ജുബൈൽ ഫാൽകൺസ് ടൂർണമെൻറ് കൺവീനർ അനിൽ പാപ്പച്ചൻ, വിനോദ് ഗോപിനാഥ് നായർ, കോൺഫിഡൻറ് അറേബ്യ പ്രതിനിധി ഷെമീസ്, ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ടീം മെംബർ കൂടിയായ ഗിൽറോയിക്ക് വിനോദ് ഓർമഫലകം സമ്മാനിച്ചു. കൺവീനർ അനിൽ പാപ്പച്ചൻ, മനു പൗലോസ്, വിനോദ്, മനോജ്, ഫൈസൽ, ഷമീസ്, തിയൊഡർ എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു