മലപ്പുറം: മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന നാലുപേും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കുട്ടിപ്പാറ സ്വദേശികളാണ് ഇവരെന്നാണ് വിവരം.
കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.ശബരിമലയിൽ നിന്ന് മടങ്ങും വഴിയാണ് അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ടതെന്നാണ് വിവരം. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു