ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നൽകിയ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി.
ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിൽ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രകാശ് രാജിന് ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് തമിഴ്നാട് പൊലീസ് നിലപാട് അറിയിച്ചത്. വമ്പൻ ലാഭം ഓഫര്‍ ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു