ചിക്കമംഗളൂരു: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്.
ദേവവൃന്ദ ഗ്രാമത്തിലെ വസതിയില്‍ ശ്വേത എന്ന യുവതിയെയാണ് ഭര്‍ത്താവ് ദര്ശന് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്കി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേത സിറിഞ്ച് ഉപയോഗിച്ച് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ ദര്ശന് ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടുകാര്‍ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാന്‍ ദര്ശന് ശ്രമിച്ചതും സംശയം വര്‍ധിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നല്ല മരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു ദര്‍ശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്ശന് അടുപ്പത്തിലായതോടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു