വിദേശ പൗരന്മാരുടെ കുടിയേറ്റം രഹസ്യവും ഗൂഢവുമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിനാകുന്നില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരശേഖരണം എളുപ്പമല്ലെന്നു് കേന്ദ്രം സമ്മതിച്ചത്. 6-എ വ്യവസ്ഥ പ്രകാരം 17861 പേർക്ക് പൗരത്വം നൽകിയതായി കേന്ദ്രം അറിയിച്ചു.
2023 ഡിസംബർ ഏഴിന് കോടതി
ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി 1966-1971 കാലഘട്ടവുമായി ബന്ധപ്പെട്ട ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ ഉത്തരവുകൾ പ്രകാരം 32381 വിദേശികളെ കണ്ടെത്തിയതായി കേന്ദ്രം പറഞ്ഞു.1971 മാർച്ച് 25 ന് ശേഷം ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തെ സംബന്ധിച്ചായിരുന്നു കോടതിയുടെ ചോദ്യം. അസമിലെ കുടിയേറ്റക്കാരെപ്രതി മാത്രം ഒതുങ്ങുന്നതായിരുന്നില്ല ചോദ്യം.
2017-22 കാലയളവിൽ രാജ്യത്തു നിന്ന് 14346 വിദേശികളെ പുറത്താക്കി. അസമിൽ ഇപ്പോൾ 100 ഫോറിനേഴ്സ് ട്രിബ്യൂണകൾ പ്രവർത്തിക്കുന്നു. 2023 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ട്രിബ്യൂണൽ
3.34 ലക്ഷം കേസുകൾക്ക് തീർപ്പു കല്പിച്ചു. ഇതേ കാലയളവിൽ 977 14 കേസുകൾ പരിഗണനയിയി
ലാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ ഉത്തരവുകൾക്കെതിരെ 2023 ഡിസംബർ ഒന്നു വരെ 8461 അപ്പീൽ ഹർജികൾ ഗുവാഹത്തി ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നതായും കേന്ദ്ര സർക്കാർ പറഞ്ഞു.
1966 ജനുവരി ഒന്നിനും 1971 മാർച്ച് 25 നും ഇടയിൽ അസമിൽ ഇന്ത്യൻ പൗരത്വം നൽകിയ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങളാണ് ഡിസംബർ ഏഴിന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഈ വിവരങ്ങൾ തേടിയത്. ഇതു സംബ്ബന്ധിച്ച് കേന്ദ്രത്തോടും സംസ്ഥാനത്തോടും സത്യ
വാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു..
ഇന്ത്യയിലേക്കുള്ള പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാനും ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















