ഓസ്റ്റിൻ ∙ ഗർഭഛിദ്രത്തിന് അനുമതി തേടി ആദ്യം ഒരു ഡിസ്ട്രിക്ട് കോടതിയിലും പിന്നീട് ടെക്സസ് സുപ്രീം കോടതിയിലും എത്തിയ ടെക്സസ്കാരിയായ കേറ്റ് കോക്സ് സംസ്ഥാനത്തിന് പുറത്ത് എവിടെയെങ്കിലും പോയി ഗർഭഛിദ്ര നടപടികൾ പൂർത്തിയാക്കും എന്ന് അറിയിച്ചു.
ടെക്സസിൽ ഗർഭധാരണത്തിന് 8 ആഴ്ചകൾക്കുശേഷം നടത്തുന്ന ഗർഭഛിദ്രം നിയമ വിരുദ്ധമാണ്. ഇതിനെതിരെ രണ്ട് നിയമങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗർഭഛിദ്രം നടത്തുന്നവരും അതിന് കൂട്ടുനില്ക്കുകയോ സഹായിക്കുകയോ ചെയ്യുന്നവരും കുറ്റക്കാരാണെന്ന് നിയമം പറയുന്നു. രണ്ടാമത്തെ നിയമം യുഎസ് സുപ്രീംകോടതിയുടെ ഡോബ്സ് കേസിലെ വിധിക്കുശേഷമുള്ള പ്രഖ്യാപനമാണ്. സംസ്ഥാനത്തിന്റെ ട്രിഗർലോ എന്നറിയപ്പെടുന്ന ഈ നിയമം ഡോബ്സ് വിധിയെ പിന്തുടർന്നാണ് നിലവിൽ വന്നത്. കോക്സ് ഗർഭം ധരിച്ചിട്ട് 20 ആഴ്ചകളായി എന്ന് രേഖകൾ പറയുന്നു. എന്നാൽ അവരുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യനില പരിതാപകരമാണെന്ന് കോക്സ് തന്റെ ഹർജികളിൽ പറയുന്നു.
ഗർഭസ്ഥ ശിശുവിന് ട്രൈസോമി18 ന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് കോക്സിന്റെ ഗർഭം അലസിപ്പിക്കുവാൻ അനുവാദം തേടി അവരും ഭർത്താവും കോടതിയെ സമീപിച്ചത്. ടെക്സസിന്റെ അബോർഷൻ നിരോധനിയമത്തിൽ ഈ അസാധാരണ സാഹചര്യത്തിൽ ഇളവ് നൽകണം എന്ന് ഇരുവരും ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം അംഗീകരിച്ചു. എന്നാൽ ടെക്സസ് സുപ്രീം കോടതി കേസിൽ ഇടപെടുകയും കീഴ്ക്കോടതിയോട് തങ്ങളുടെ ഉത്തരവ് നീക്കം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്തു. മെഡിക്കൽ നെസസിറ്റി എക്സെപ്ഷനിൽ അബോർഷൻ നടത്തുന്നതിന് ഒരു സ്ത്രീയ്ക്കു കോടതിയുടെ ഓർഡർ ആവശ്യമില്ല എന്ന് ടെക്സസ് സുപ്രീം കോടതി വിധിച്ചു. നിയമം ഡോക്ടർമാർക്കാണ്. ജഡ്ജ്സിനല്ല ഇക്കാര്യത്തിൽ വിവേചനവും കർത്തവ്യബോധവും പ്രയോഗിച്ച് തീരുമാനം എടുക്കാൻ ആവശ്യപ്പെടുന്നത് ഓരോ രോഗിയുടെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുവേണം ഇങ്ങനെ ചെയ്യാൻ വിധി തുടർന്നു പറഞ്ഞു.
ട്രൈസോമി18 വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ്. ഇതുമൂലം കുഞ്ഞ് മരിച്ചതായി ജനിക്കുകയോ ജനിച്ചു കഴിഞ്ഞ ഉടൻ മരിക്കുകയോ ആകാം. ഗർഭിണിയായ സ്ത്രീയ്ക്കും ആരോഗ്യപ്രശ്നങ്ങൾ നൽകാം. കോക്സിനു ടെക്സസ് അറ്റേണി ജനറലിന്റെ ഓഫിസിൽ നിന്ന് ലഭിക്കുന്ന ഭീഷണികൾ മൂലമാണ് അവർ ടെക്സസിന് പുറത്തു പോകാൻ തീരുമാനിച്ചതെന്ന് അവരുടെ അറ്റേണി പറഞ്ഞു. 2017 ലെ ഒരു പഠനം അനുസരിച്ച് ട്രൈസോമി18ന് ജെസ്റ്റേഷനൽ ഡയബെറ്റീസ്, പ്രീ ടേം ഡെലിവറി, സിസേറിയൻ സെക്ഷൻ എന്നിവയുമായി ബന്ധമുണ്ട്. കോക്സിന്റെ പെറ്റിഷൻ പ്രകാരം അവർക്ക് എലിവേറ്റഡ് ഗ്ലൂക്കോസ് ലെവൽസ് ഉണ്ട്. ഇത് ജെസ്റ്റേഷനൽ ഡയബെറ്റീസ് സാധ്യത വർധിപ്പിക്കുന്നു. ട്രൈസോം18, 2500 ഗർഭധാരണങ്ങളിൽ ഏതാണ്ട് ഒന്ന് എന്ന നിരക്കിൽ മാത്രം കാണപ്പെടുന്നു. കോക്സിന്റെ പോരാട്ടം എന്താവും എന്ന് സശ്രദ്ധം വീക്ഷിച്ചു കഴിയുന്ന ധാരാളം സ്ത്രീകൾ ടെക്സസിലും ടെക്സസിന് പുറത്തും ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു