ന്യൂയോർക്ക് ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് ശ്രമിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും പ്രചാരണ പരിപാടിയിൽ പങ്കെടുത്തവരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ന്യൂഹാംഷയർ സ്വദേശിയായ ടൈലർ ആൻഡേഴ്സൻ (30) ആണ് അറസ്റ്റിലായത്. വരാനിരിക്കുന്ന പ്രചാരണ പരിപാടിയെക്കുറിച്ച് വോട്ടർമാർക്ക് രാമസ്വാമി അയച്ച ക്യാംപെയ്ൻ വാചകത്തിനുള്ള മറുപടിയായാണ് ആൻഡേഴ്സൻ രാമസ്വാമിക്കെതിരെ ഭീഷണി മുഴക്കിയത്.
രാമസ്വാമിയുടെ ശിരസ് തകർക്കാൻ ഒരുവസരം കൂടി ലഭിച്ചിരിക്കുന്നു എന്നാണ് ആദ്യ സന്ദേശത്തിൽ ആൻഡേഴ്സൻ പ്രതികരിച്ചത്. രണ്ടാമത്തെ സന്ദേശത്തിൽ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും കൊല്ലുമെന്നും, മൃതദേഹങ്ങൾ നശിപ്പിക്കുമെന്നും വ്യക്തമാക്കി. തുടർന്ന് ആൻഡേഴ്സനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആൻഡേഴ്സനെ അറസ്റ്റ് ചെയ്ത നടപടിക്ക് നിയമ നിർവഹണ ഏജൻസികളോട് രാമസ്വാമി നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു