നിരീക്ഷണ ക്യാമറ സ്ഥാപിച്ചതിൽ എതിർപ്പ്; ഫ്‌ളോറിഡയിൽ നവദമ്പതികളെ വെടിവച്ച് കൊന്നു

ഫ്‌ളോറിഡ∙ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച് ഒരാഴ്ച് കഴിയുന്നതിന് മുൻപേ നവദമ്പതികൾ കൊല്ലപ്പെട്ടു. വെസ്റ്റ് പാം ബീച്ചിലെ വീട്ടിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ നവദമ്പതികളുടെ  മൃതദേഹം കണ്ടെത്തുകയായിരുന്നു. മുൻപ് ഇവിടെ താമസിച്ചിരുന്ന 46 കാരനായ സോണി ജോസഫത്ത് കേസിൽ പിടിയിലായി എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ  വിചാരണയ്ക്കായി തടവിൽ പാർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയിൽ വാദിക്കുന്നതിന് പ്രതിക്ക് വേണ്ടി അഭിഭാഷകനെയും കോടതി ഏർപ്പെടുത്തി. 

സോണി ജോസഫത്തിന്‍റെ മകളാണ് ഏമർജൻസി നമ്പറായ  911 ൽ വിളിച്ച് പിതാവ് നവദമ്പതികളെ വെടിവെച്ച് കൊല്ലുന്നത് കണ്ടതായി അറിയിച്ചത്. വെടിവയ്പ്പ് നടന്ന വീടിന്റെ മുൻവാതിലിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത് കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നുവെന്നും അതിനെ തുടർന്ന് തോക്കെടുത്ത് ഇരുവരെയും കൊല്ലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News