ദോഹ: ഏഷ്യൻകപ്പ് പോരാട്ടങ്ങൾക്ക് വിസിൽ മുഴങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ തയാറെടുപ്പുകൾ വിലയിരുത്തി പ്രാദേശിക സംഘാടക സമിതിയുടെ യോഗം. കഴിഞ്ഞ ദിവസം ചേർന്ന കോഓഡിനേഷൻ മീറ്റിങ്ങിൽ ടൂർണമെൻറിൽ മാറ്റുരക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന മത്സരത്തിൽ വൻകരയിലെ കരുത്തരായ 24 ടീമുകളാണ് മാറ്റുരക്കുന്നത്. സംഘാടക സമിതി മീഡിയ ഡയറക്ടർ ശൈഖ് ഹമദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി യോഗത്തിൽ പങ്കെടുത്തു.
ഏഷ്യൻ കപ്പ് കോർഡിനേഷൻ യോഗത്തിൽ പങ്കെടുത്തവർ ഭാഗ്യചിഹ്നങ്ങൾക്കൊപ്പം
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളുടെ യാത്ര, വി.ഐ.പി അതിഥികൾ, വിവിധ എംബസികളുടെ ക്ഷണ പ്രകാരമുള്ള അതിഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെയും ആരാധകരുടെയും യാത്ര തുടങ്ങി ടൂർണമെൻറ് ഒരുക്കങ്ങളുടെ ഭാഗമായി വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുത്തതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിന്റെ സംഘാടനത്തിൽ 6000 വളൻറിയർമാരുെട സേവനമാണ് ലഭ്യമാക്കിയത്. റിക്രൂട്ട്മെൻറ് കഴിഞ്ഞ വളൻറിയർ ടീമിന്റെ പരിശീലനവും പൂർത്തിയായിക്കഴിഞ്ഞു. ടൂർണമെൻറ് കിക്കോഫിന് മുേമ്പ തന്നെ ഒരുവിഭാഗം വളൻറിയർമാരുടെ ഡ്യൂട്ടിയും ആരംഭിക്കും. 18 മുതൽ 72 വയസ്സു വരെയുള്ള 107 രാജ്യങ്ങളിൽ നിന്നാണ് വളൻറിയർമാരുള്ളത്. സ്റ്റേഡിയങ്ങൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം ഉൾപ്പെടെ 20 കേന്ദ്രങ്ങളിലായി വളൻറിയർമാരെ സേവനങ്ങൾക്കായി നിയമിക്കും. വളൻറിയർമാരിൽ അഞ്ചു ശതമാനം മാത്രമാണ് ആദ്യമായി ഡ്യൂട്ടിക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ. കൂടുതൽപേരും ലോകകപ്പ് ഉൾപ്പെടെ നേരത്തേ വിവിധ മേളകളുടെ ഭാഗമായി പ്രവർത്തിച്ചവരാണ്.
ഏഷ്യൻ കപ്പ് ഫുട്ബാളിനെ വരവേറ്റുകൊണ്ട് അണിഞ്ഞൊരുങ്ങിയ ദോഹ കോർണിഷ്
സംഘാടനത്തിൽ ഏറ്റവും മികച്ച ടൂർണമെൻറിനായിരിക്കും ഖത്തർ വേദിയൊരുക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത എംബസികളുടെ പ്രതിനിധികൾ വ്യക്തമാക്കി.
കോച്ചിനെ മാറ്റി മാറ്റി ലബനാൻ
ദോഹ: ഏഷ്യൻ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ബൂട്ടുകെട്ടാൻ ഒരുങ്ങുന്നവരാണ് ലബനാൻ. ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിലെ അങ്കത്തിലേക്ക് ഒരു മാസം മാത്രം ബാക്കിനിൽക്കെ കോച്ചിന്റെ കസേരയിൽ ആർക്കും ഇരിക്കപ്പൊറുതിയില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒക്ടോബർ രണ്ടിന് സ്ഥാനമേറ്റ ക്രൊയേഷ്യക്കാരൻ നികോള ജുർസെവിചിനെയും കഴിഞ്ഞ ദിവസം പുറത്താക്കി. രണ്ടു മാസത്തിനുള്ളിലാണ് കോച്ചിനെ മാറ്റിയത്. മുൻ പരിശീലകൻ കൂടിയായ യൂഗോസ്ലാവ്യക്കാരൻ മൊഡ്രാഗ് റഡുലോവിചാണ് പുതിയ പരിശീലകനായി സ്ഥാനമേറ്റത്. ആതിഥേയരായ ഖത്തറും ഒരാഴ്ച മുമ്പ് തങ്ങളുടെ പരിശീലകൻ കാർലോസ് ക്വിറോസിനെ മാറ്റിയിരുന്നു. ക്ലബ് പരിശീലകനായ മാർക്യുസ് ലോപസാണ് ഖത്തർ ടീമിന്റെ പുതിയ കോച്ച്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു