ബെംഗളൂരു : പ്രമുഖ ആഗോള മാർക്കറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ Tracxn, അതിന്റെ ‘Tracxn വാർഷിക റിപ്പോർട്ട്: ഇന്ത്യ ടെക് 2023’ ഇന്ന് പുറത്തിറക്കി. ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഫണ്ടിംഗ് പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കമ്പനിയുടെ വാർഷിക എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടാണിത്.
- ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 2023-ൽ 72% ഫണ്ടിംഗ് ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ 25 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഫണ്ടിംഗ് കുറഞ്ഞ വർഷമായി മാറുന്നു. ഈ വർഷം ഇതുവരെ മൊത്തം 7 ബില്യൺ ഡോളറിന്റെ ഫണ്ടിംഗ് ലഭിച്ചതോടെ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന രാജ്യങ്ങളിൽ, 2022-ലും 2021-ലും മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന ഭൂമിശാസ്ത്രങ്ങളിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നു.. Q4 2023 ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഫണ്ടിംഗ് $957M രേഖപ്പെടുത്തി. Q3 2016 ന് ശേഷം ഏറ്റവും കുറഞ്ഞ ഫണ്ടിംഗ് ക്വാർട്ടർ ആണ് Q4 2023.
ഈ ഇടിവിന് പ്രാഥമിക കാരണം ലേറ്റ്-സ്റ്റേജ് കമ്പനികൾക് ലഭിച്ച ഫണ്ടിംഗിലെ കുറവാണ് , 2022 ലെ 15.6 ബില്യൺ ഡോളറിൽ നിന്ന് 2023 ൽ 73% കുറഞ്ഞ് 4.2 ബില്യൺ ഡോളറായി. 100 മില്യൺ ഡോളറിലധികം ലഭിച്ച ഫണ്ടിംഗ് റൗണ്ടുകളുടെ എണ്ണം 17 മാത്രമായിരുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69% കുറഞ്ഞു. ഫിൻടെക് മേഖലയ്ക്ക് 2023-ൽ ഇതുവരെ 2.1 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 5.8 ബില്യൺ ഡോളറിൽ നിന്ന് കുറഞ്ഞു. പ്രമുഖ പേയ്‌മെന്റ് കമ്പനിയായ PhonePe, ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ചു. നാല് സീരീസ് ഡി റൗണ്ടുകളിലായി മൊത്തം $750 മില്യൺ നേടിയെടുത്തു, ഈ മേഖലയ്ക്ക് ലഭിച്ച മൊത്തം ഫണ്ടിംഗിന്റെ 38% ആണ് ഇത് . Perfios, Insurancedekho, Kreditbee ഈ വർഷം ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന മറ്റ് ചില കമ്പനികളാണ്.
- റീട്ടെയിൽ മേഖലയ്ക്ക് 1.9 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു, ഇത് 2022 നെ അപേക്ഷിച്ച് 67% കുറവാണ്. രണ്ട് സീരീസ് ജെ റൗണ്ടുകളിലായി 600 മില്യൺ ഡോളർ ലഭിച്ചതിന് ശേഷം ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ടിംഗ് നേടുന്ന കമ്പനിയായി Lenskart മാറി.
- എന്റർപ്രൈസ് ആപ്ലിക്കേഷൻസ് മേഖലയ്ക്ക് 1.56 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 78% കുറവുണ്ടായി, 2023-ൽ ഏറ്റവും കൂടുതൽ ഫണ്ടിംഗ് ലഭിച്ച മൂന്നാമത്തെ മേഖലയാണിത്.
- ഫണ്ടിംഗ് മാന്ദ്യം ഉണ്ടായിട്ടും, എൻവയോൺമെന്റ് ടെക്, സ്പേസ്ടെക് തുടങ്ങിയ മേഖലകൾ നിക്ഷേപക ശ്രദ്ധ ആകർഷിച്ചു. എൻവയോൺമെന്റ് ടെക്കിന് 1.2 ബില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു, അതേസമയം സ്‌പേസ്‌ടെക്ക് ഇതുവരെ 122 മില്യൺ ഡോളർ സമാഹരിക്കുകയും 6% വർധനവ് രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ടിലെ മറ്റ് ഹൈലൈറ്റുകൾ:
- മുൻ വർഷത്തെ 23 യൂണികോണുകളെ അപേക്ഷിച്ച് ഈ വർഷം രണ്ട് പുതിയ യൂണികോണുകളെ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ, Incred & Zepto. കഴിഞ്ഞ വർഷത്തെ 187 അക്ക്വിസിഷൻസ് താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 119 അക്ക്വിസിഷൻസ് മാത്രമാണ് നടന്നത്, 36% കുറഞ്ഞു. റൂട്ട് മൊബൈൽ, ആർഷ്യൻ, ഗ്രാം പവർ എന്നിവ 2023 ലെ പ്രധാന അക്ക്വിസിഷൻസിൽ ചിലതാണ്. 2023-ൽ ഇതുവരെ 18 ടെക് കമ്പനികൾ പബ്ലിക് ആയതിനാൽ, 2022-ലെ 19 IPO അപേക്ഷിച്ച് , ഈ വർഷം IPO നമ്പറുകളിൽ കാര്യമായ ഇടിവ് ഉണ്ടായില്ല. Ideaforge, Yatra, IKIO Lighting എന്നിവയാണ് 2023-ലെ ശ്രദ്ധേയമായ ടെക്ക് ഐപിഒകളിൽ ചിലത്.
- ബെംഗളൂരു, മുംബൈ, ഡൽഹി-എൻസിആർ എന്നിവ ഇന്ത്യയുടെ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഗണ്യമായ ഫണ്ടിംഗ് ആകർഷിക്കുന്നത് തുടരുന്നു. LetsVenture, Accel, Blume Ventures ഇന്ത്യ ടെക് സ്‌പെയ്‌സിന്റെ വളർച്ചയെ പിന്തുണയ്ക്കുന്ന മുൻനിര നിക്ഷേപകരാണ്.
- കേരളത്തിന് 2023-ൽ 33.2 മില്യൺ ഡോളർ ലഭിച്ചു, 2022-ൽ ലഭിച്ച 29 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 14% കൂടുതലാണ്. കൊച്ചിക്ക് മൊത്തം 29 മില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചപ്പോൾ സംസ്ഥാന തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന് 709,000K ഡോളർ മാത്രമാണ് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഉയർന്ന പ്രവണതയിലാണ്. Q4 2023 ഇന്ത്യ ടെക് മേഖലയിലെ ഈ വർഷത്തെ ഏറ്റവും ദുർബലമായ ക്വാര്ട്ടറായിരുന്നെങ്കിൽ , കേരളത്തിൽ അത് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ക്വാര്ട്ടറായിരുന്നു. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ 2023 Q4 ൽ 23.5 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയെടുത്തു.
റിപ്പോർട്ട് വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ട Tracxn-ന്റെ കോ-ഫൗണ്ടർ നേഹ സിംഗ് പറഞ്ഞു, “2023 ലെ ഫണ്ടിംഗ് മാന്ദ്യം ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വെല്ലുവിളികൾ ഉയർത്തുമ്പോഴും, ഞങ്ങൾ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നു. അനുകൂല സർക്കാർ നയങ്ങളും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും, വരും വർഷങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് സജ്ജമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”
2023–24 ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.3% വാർഷിക നിരക്കിൽ വളരുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് ഫണ്ടിംഗിലെ ഈ ഇടിവ്, വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നു. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഫണ്ടിംഗ് മാന്ദ്യത്തിലാണെങ്കിലും, സർക്കാർ രാജ്യതെ ടെക് ഇക്കോസിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവുകൾ, EV- യുമായി ബന്ധപ്പെട്ട സാധനങ്ങൾക്കും മെഷിനറികൾക്കും കസ്റ്റം ഡ്യൂട്ടി ഇളവുകൾ, ഡ്രോൺ ശക്തി പ്രോഗ്രാം എന്നിങ്ങനെ ഒന്നിലധികം സംരംഭങ്ങൾ സർക്കാർ അവതരിപ്പിച്ചു. ഈ സർക്കാർ സംരംഭങ്ങളുടെ ലക്ഷ്യം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുക എന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു