തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരേയും ഗവര്‍ണര്‍ക്കെതിരേയും നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ താരതമ്യം ചെയ്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ പാടില്ല, പക്ഷേ അവര്‍ക്ക് ഗവര്‍ണറെ കരിങ്കൊടി കാണിക്കാമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചടത് സിപിഐഎം അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കരുതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ തടഞ്ഞത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചാല്‍ അത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാകും. വാഹനത്തില്‍ അടിച്ച് ഗവര്‍ണറെ പുറത്തിറക്കാനും വണ്ടി ആക്രമിക്കാനും ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’. വി ഡി സതീശന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















