തിരുവനന്തപുരം: കാനഡ / ഇസ്രായേല്‍ / യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ തൊഴില്‍ വാഗ്ദാനം നല്‍കി തൊഴില്‍ അന്വേഷകരെ വഞ്ചിക്കുന്നതായ പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.
ഇത്തരം ഏജന്റുമാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്, വാട്സ്‌ആപ്പ് തുടങ്ങിയവയിലൂടെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇവയുടെ വിശദ വിവരങ്ങള്‍ ഒന്നും തന്നെ എവിടെയും ലഭ്യമാകുന്നില്ല. വാട്സ്‌ആപ്പ് വഴി മാത്രമാണ് ഇവര്‍ ആശയവിനിമയം നടത്തി വരുന്നത്. ആയതിനാല്‍ അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസിലാക്കാൻ സാധിക്കാതെ വരുന്നു.
മേല്‍ വസ്തുതകള്‍ പരിഗണിച്ച് വിദേശതൊഴില്‍ തേടുന്ന വ്യക്തികള്‍ അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവു എന്ന് അഭ്യര്‍ത്ഥിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ റിക്രൂട്ടിംഗ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്ബര്‍ അവരുടെ ഓഫീസിലും ന്യൂസ് പേപ്പര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. വിദേശ തൊഴില്‍ ലക്ഷ്യമിടുന്ന വ്യക്തികള്‍ www.emigrate.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ടിംഗ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
1983ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം ഒരു ഏജന്റ് അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് 30000+GST(18%)യില്‍ കൂടുതല്‍ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇപ്രകാരം ഈടാക്കുന്ന തുകയ്‌ക്ക് കൃത്യമായ രസീതും ചോദിച്ചു വാങ്ങേണ്ടതാണ്. ഇത്തരം വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്ബോള്‍ വഞ്ചിക്കപ്പെടാനും ഗുരുതരമായ അപകടവസ്ഥ ഉണ്ടാകുവാനും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയില്‍ പ്രവേശിപ്പിക്കപ്പെടാതിരിക്കാനും വിദേശത്തെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളില്‍ അകപ്പെടാനുമുള്ള സാധ്യതകള്‍ ഏറെയാണ്. രജിസ്റ്റര്‍ ചെയ്യാത്ത ഏജൻസികള്‍ വിദേശ റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എമിഗ്രേഷൻ ആക്‌ട് 1983യുടെ ലംഘനവും മനുഷ്യകടത്തിനു തുല്യവും ശിക്ഷാര്‍ഹവുമായ ക്രിമിനല്‍ കുറ്റമാണ്.
പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും സമീപിക്കുക:
I. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
വിദേശകാര്യ മന്ത്രാലയം,
അഞ്ചാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട് . പി.ഒ.
തിരുവനന്തപുരം-695014.
ഫോണ്‍ :0471-2336625
ഇ-മെയില്‍ : [email protected]
II. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ഓഫീസ്,
വിദേശകാര്യ മന്ത്രാലയം,
ഗ്രൗണ്ട് ഫ്ലോര്‍, ആര്‍പിഒ ബില്‍ഡിംഗ്, പനമ്ബിള്ളി നഗര്‍,
കൊച്ചി-682036 ഫോണ്‍: 0484-2315400 ഇ-മെയില്‍:: [email protected]
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















