തിരുവനന്തപുരം: ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോക്ക് പെപ്പർ പുരസ്‍കാരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ പരസ്യ, ബ്രാൻഡിംഗ് ഏജൻസികൾക്ക് നൽകുന്ന അവാർഡാണിത്. മാലിന്യ നിർമ്മാർജ്ജനത്തിന് ലോകത്താകെ പിന്തുടരുന്ന അഞ്ച് ആർ (Refuse, Reduce, Reuse, Repurpose, Recycle) മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത്. കോൺസെപ്റ്റ് കമ്മ്യൂണിക്കേഷൻ ആണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കോൺസെപ്റ്റ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം റീജിയൺ മേധാവി വിനോദ് രാജശേഖർ പുരസ്‌കാരം ഏറ്റുവാങ്ങി.
















