കൊച്ചി : തിങ്കളാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (11.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5695 രൂപയിലും ഒരു പവന് 22 കാരറ്റിന് 160 രൂപ കുറഞ്ഞ് 45560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4715 രൂപയിലും ഒരു പവന് 18 കാരറ്റിന് 120 രൂപ കുറഞ്ഞ് 37720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപ.
ശനിയാഴ്ച (09.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 5715 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞ് 45720 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (10.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിനും ഒരു പവന് 22 കാരറ്റിനും വ്യാപാരം പുരോഗമിച്ചത്.
Read also:ലോക്സഭ സീറ്റുവിഭജനം: ‘ഇന്ത്യ’ നേതാക്കളുടെ യോഗം 19-ന്
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 4730 രൂപയിലും ഒരു പവന് 18 കാരറ്റിന് 360 രൂപ കുറഞ്ഞ് 37840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും ഒരു പവന് 18 കാരറ്റിനും വ്യാപാരം പുരോഗമിച്ചത്.
വെള്ളി വിലയിലും ശനിയാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു