ന്യൂ ഡല്‍ഹി: ഇന്ത്യയിലുള്ളതുപോലെ മനുഷ്യാവകാശം ലോകത്തൊരിടത്തും വളരുന്നില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍.നമ്മുടെ ധാര്‍മികചിന്തയും ഭരണഘടനാ ചട്ടക്കൂടുമെല്ലാം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ്. ഇതിനിടയില്‍, തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തിനും മനുഷ്യാവകാശത്തിനും വലിയ ക്ഷീണം ഉണ്ടാക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തിെൻറ വളര്‍ ച്ചയെക്കുറിച്ച് വിശദീകരിക്കവേയാണ് തെറ്റായ ആഖ്യാനങ്ങളെ ഉപരാഷ്ട്രപതി വിമര്‍ ശിച്ചത്. ഇന്ത്യ അഞ്ചുശതമാനത്തിലേറെ വളരില്ലെന്ന് റിസര്‍വ് ബാങ്കിെൻറ മുൻ ഗവര്‍ണര്‍ പറഞ്ഞത് ഏതു വിവരത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ധൻകര്‍ ചോദിച്ചു. സൗജന്യവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പ്രവണത ശരിയല്ലെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
സൗജന്യവാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയം സര്‍ക്കാര്‍ ചെലവുകളുടെ മുൻഗണന നിശ്ചയിക്കലിനെ ബാധിക്കും. വിശാലമായ സാമ്ബത്തിക സ്ഥിരതയ്ക്കും ഇത് ഗുണകരമല്ല. ലോകവ്യാപകമായി ഭീകരവാദംകാരണം വലിയ മനുഷ്യാവകാശലംഘനം നടക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.