ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ പ്രവർത്തിക്കുന്നു. പ്രദേശത്തെ കരുത്തരായ വ്യക്തികളാണ് വ്യാജ ടോൾ പ്ലാസ നിയന്ത്രിക്കുന്നത്. ജില്ലാ ഭരണകൂടം, പ്രാദേശിക പൊലിസ്, ദേശീയ ഹൈവേ അതോരിറ്റി തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ നോക്കു കുത്തിയാക്കി ട്രക്ക് ഡ്രൈവർമാരിൽ നിന്നുൾപ്പെടെ പണം പിരിച്ചെടുക്കുന്ന ടോൾ പ്ലാസ പ്രവർത്തിയ്ക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായി.
ഈ വ്യാജ ടോൾ പ്ലാസ നടത്തിപ്പുക്കാർ പതിനായിരക്കണക്കിന് രൂപയാണ് ദിനേനെ പിരിച്ചെടുക്കുന്നത്. ദേശീയ പാത ടോൾ പ്ലാസ വസൂലാക്കുന്ന ടോളിൻ്റെ പകുതി മാത്രമാണത്രെ ഈ വ്യാജ ടോൾ പ്ലാസക്കാർ ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ട്രക്കു ഡ്രൈവർമാർ ഈ വ്യാജ റൂട്ടിനാണ് മുൻഗണന നൽകുന്നത്.
















