ന്യൂ യോര്‍ക്: ലവ് സ്റ്റോറി, പേപ്പര്‍ മൂണ്‍, ടഫ് ഗയ്സ് ഡോണ്ട് ഡാൻസ്, ബാരി ലിൻഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റ്യാൻ ഓ നീല്‍ (82) അന്തരിച്ചു.
ലവ് സ്റ്റോറിയിലെ പ്രകടനത്തിന് മികച്ച വിദേശ നടനുള്ള ഡേവിസ് ഡി ഡെണറ്റെല്ലോ പുരസ്കാരം ലഭിക്കുകയും ഓസ്കാര്‍, ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എക്കാലത്തെയും മികച്ച പത്ത് റൊമാന്റിക് ചിത്രങ്ങളില്‍ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ‘ലവ് സ്റ്റോറി’യെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 70കളിലെ തിളങ്ങുന്ന താരമായിരുന്നു റ്യാൻ ഓ നീല്‍. അമച്വര്‍ ബോക്സിങ് താരം എന്ന നിലയിലും ശ്രദ്ധേയനായിരുന്ന അദ്ദേഹം 2017 വരെ അഭിനയരംഗത്ത് സജീവമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















