കോഴിക്കോട് : രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ആദ്യ റെസിഡൻഷ്യൽ പ്രോജക്റ്റ് ലോഞ്ച് ചെയ്തു. കോഴിക്കോട് ബീച്ച് റോഡിനോട് ചേർന്ന് നഗരത്തിന്റെ തിരക്കിനിടയിലും ശാന്തമായ അന്തരീക്ഷം ഒരുക്കിയാണ് ഓഷ്യൻ പേളിന്റെ നിർമാണം.
ആറര ഏക്കർ വിസ്തൃതിയിൽ നാല് ടവറുകളിലായി പ്രീമിയം നിലവാരത്തിലുള്ള 530 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. മൂന്ന് ബെഡ്റൂം, നാല് ബെഡ്റൂം എന്നിങ്ങനെ രണ്ട് തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നഗരത്തിലേക്ക് മികച്ച റോഡ് കണക്റ്റിവിറ്റിയും, സ്കൂളുകൾ, ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയുടെ സാമീപ്യവുമാണ് ഓഷ്യൻ പേളിനെ സവിശേഷമാക്കുന്നത്.
അറബിക്കടലിന്റെ അതിമനോഹരമായ ദൃശ ഭംഗി പ്രധാനം ചെയ്യുന്ന ഓഷ്യൻ പേളിൽ 40,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ലാൻഡ്‌സ്‌കേപ്പ് പോഡിയവും ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലുള്ള കാർ പാർക്കിംഗ് സൗകര്യം, ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക പാർക്കിംഗ്, മൾട്ടി പർപ്പസ് ഹാൾ, ജിം, ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഗെയിമുകൾ, വിശാലമായ ക്ലബ് ഹൗസ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.
ഏഴ് നഗരങ്ങളിലായി 250-ലധികം പ്രോജക്ടുകളാണ് ഇതിനോടകം പ്രസ്റ്റീജ് ഗ്രൂപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ഏറ്റവും മികച്ച പ്രോജക്ടുകളിലൊന്നാണ് ഓഷ്യൻ പേളെന്നും അതിമനോഹരമായ കടൽ തീരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതിനാൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഐശ്വര്യവും ശാന്തതയും പ്രധാനം ചെയ്യുന്ന ജീവിതാനുഭവം ആസ്വദിക്കാൻ കഴിയുമെന്നും ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഇർഫാൻ റസാക്ക് പറഞ്ഞു. ജീവിതത്തെ പുനർനിർവചിക്കുന്ന ഇടങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രസ്റ്റീജ് ഗ്രൂപ്പിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രോജക്ടാണിതെന്ന് റെസിഡൻഷ്യൽ സീനിയർ വൈസ് പ്രസിഡൻറ് പ്രവീർ ശ്രീവാസ്തവ കൂട്ടിച്ചേർത്തു.