ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ ഡിസംബര്‍ 12 മുതൽ

കൊച്ചി: വിവിധ കാലയളവിലേക്കുള്ള യുഎസ് ട്രഷറി സെക്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് ആക്സിസ് യുഎസ് ട്രഷറി ഡൈനാമിക് ബോണ്ട് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്‍റെ എന്‍എഫ്ഒ ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. ബ്ലൂംബര്‍ഗ് യുഎസ് ഇന്‍റര്‍മീഡിയറ്റ് ട്രഷറി ടിആര്‍ഐ ആയിരിക്കും ഫണ്ടിന്‍റെ അടിസ്ഥാന സൂചിക. അന്താരാഷ്ട്ര ഇടിഎഫുകളില്‍ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഫണ്ടിന്‍റെ നിക്ഷേപങ്ങളില്‍ 95 മുതല്‍ 100 ശതമാനം വരെ ആഗോള ഇടിഎഫുകളുടെ യൂണിറ്റുകളിലാവും നിക്ഷേപിക്കുക.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News