ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജിസ്‌ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി.
‘തലവൻ’ എന്ന് പേരിട്ട ചിത്രത്തില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന രണ്ട് പൊലീസുകാരായാണ് ഇരുവരും എത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസ് ലണ്ടൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റിയൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തലവൻ’. മലബാറിലെ നാട്ടിൻ പുറങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തൻ ഒരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണൻ, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FActorAsifAli%2Fvideos%2F775329157679778%2F&show_text=true&width=267&t=0
ശരത് പെരുമ്ബാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന് തിരകഥയൊരുക്കിയത്. ഛായാഗ്രഹണം – ശരണ്‍ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഫര്‍ഹാൻസ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജര്‍ – ജോബി ജോണ്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















