വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സുല്‍ത്താൻ ബത്തേരി വാകേരിയിലാണ് യുവാവ് കൊല്ലപ്പെട്ടത്.മൂടക്കൊല്ലി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. പുല്ല് അരിയാൻ പോയപ്പോള്‍ വയലില്‍ വെച്ച് ഇദ്ദേഹത്തെ കടുവ ആക്രമിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചുവരാതിരുന്നതിനാല്‍ സഹേദരൻ അന്വേഷിച്ചു പോയപ്പോഴാണ് മൃതദേഹം കണ്ടത്.
read also:ഭക്ഷണം കഴിച്ചിട്ട് രണ്ടുദിവസം: വിശപ്പടക്കാൻ നെട്ടോട്ടമോടി ഫലസ്തീൻ ജനത
ശരീരം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് കടുവയുടെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്. ഏറെ നാളായി പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്നേ വന്യ മൃഗങ്ങളെ കടുവ ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ തോതിലുള്ള പ്രതിഷേധവും ഇതേ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു