ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും, സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം.
ആധാര്‍ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.
ഇനി ആറ് ദിവസങ്ങള്‍ കൂടി
സൗജന്യമായി ആധാര്‍ പുതുക്കാൻ ഇനി ആറ് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്. ഇതിനുള്ള അവസാന തീയതി 2023 ഡിസംബര്‍ 14 ആണ്. മൈ ആധാര്‍ (myAadhaar) പോര്‍ട്ടല്‍ വഴിയാണ് സൗജന്യമായി ആധാര്‍ പുതുക്കല്‍ സേവനം ലഭ്യമാവുക. ആധാര്‍ പുതുക്കല്‍ കേന്ദ്രങ്ങള്‍ വഴി ആധാര്‍ പുതുക്കുന്നതിന് 50 രൂപ ഫീസ് ഉണ്ടായിരിക്കും.
ആധാര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?
ആധാര്‍ പുതുക്കുന്നതിന് മുൻപ് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തുക
- ആധാര്‍ പുതുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ഒരു ഒ ടി പി (OTP-One Time Password ) ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തണം.
- ഐഡന്റിറ്റി, മേല്‍വിലാസം, ജനന തീയതി, ലിംഗം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്കാൻ ചെയ്ത കോപ്പി കയ്യില്‍ ഉണ്ടാകണം.
ആധാര്‍ പുതുക്കാൻ
- https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ഇതില്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ അതിലേക്ക് ലോഗിൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുക.
- അപ്ഡേറ്റ് ഡെമോഗ്രാഫിക് ഡേറ്റ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ പരിശോധിക്കുക.
- ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് നിങ്ങളുടെ 12 അക്ക ആധാര്‍ നമ്ബര്‍ എന്റര്‍ ചെയ്ത് കൊടുക്കുക
- ഇപ്പോള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിങ്ങള്‍ക്കൊരു ഒടിപി ലഭിക്കും. ആ ഒടിപി എന്റര്‍ ചെയ്ത് നല്‍കുക.
- നിങ്ങളുടെ പേര്, മേല്‍വിലാസം, ലിംഗം, മൊബൈല്‍ നമ്ബര്‍, ജി മെയില്‍ അഡ്രസ്സ് തുടങ്ങി എന്തിലാണോ നിങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടത് അത് തിരഞ്ഞെടുക്കുക.
- നിങ്ങള്‍ എന്ത് വിവരങ്ങളിലാണോ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ആവശ്യമായ രേഖകള്‍ നല്‍കണം. ഉദാഹരമായി നിങ്ങള്‍ മേല്‍വിലാസമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെങ്കില്‍ പുതിയ മേല്‍വിലാസത്തില്‍ ലഭിച്ച ഏതെങ്കിലും ബില്ലുകളോ അല്ലെങ്കില്‍ സാധുതയുള്ള മറ്റേതെങ്കിലും രേഖകളോ നല്‍കണം.
- പുതിയ വിവരങ്ങളും അതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ച ശേഷം സബ്‌മിറ്റ് എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് നിങ്ങള്‍ക്കൊരു യുആര്‍എൻ (URN- Update Request Number ) ലഭിക്കും. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചോ ഇല്ലയോ എന്ന് ഈ നമ്ബര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മനസിലാക്കാൻ സാധിക്കും.
- നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിങ്ങള്‍ക്ക് ബന്ധപ്പെട്ട ഫോണ്‍ നമ്പറില്‍ സന്ദേശമായും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















