ന്യൂ ഡല്‍ഹി: 1995ലെ വഖഫ് നിയമം (Waqf Act) അസാധുവാക്കാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ബില്‍ അവതരിപ്പിച്ചത്. ബിജെപി എംപി ഹര്‍നാഥ് സിംഗ് യാദവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.
53 പേരാണ് ബില്ലിന്റെ അവതരണത്തെ പിന്താങ്ങി വോട്ട് ചെയ്തത്. 32 പേര്‍ അവതരണത്തിന് എതിരെ വോട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഹര്‍നാഥ് സിംഗ് യാദവ് ബില്‍ അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമമാണ് വഖഫ് നിയമം. ഈ നിയമത്തിൻ കീഴിലാണ് കേന്ദ്ര വഖഫ് കൗണ്‍സിലും വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നത്.
അതേസമയം, കേരളാ വഖഫ് ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദമായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുകയും, സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















