ആഗോള ടെക് ഭീമൻമാരായ ആപ്പിളിന്റെ വരാനിരിക്കുന്ന ഏറ്റുവും പുതിയ ഫോണായ ഐഫോൺ 16 നായുള്ള ബാറ്ററികൾ ഇന്ത്യയിൽ നിർമ്മിക്കാൻ താത്പര്യമറിയിച്ച് കമ്പനി. തങ്ങളുടെ ഇന്ത്യയിലെ ഡീലർമാരോട് ആപ്പിൾ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ചൈനയിലാണ് കമ്പനി ബാറ്ററികൾ നിർമ്മിക്കുന്നത്. ഇത് മാറ്റി ഉൽപ്പാദന, വിതരണ ശൃംഖല വിപൂലീകരിക്കനാണ് ആപ്പിളിന്റെ പദ്ധതി. ഇന്ത്യയിൽ കൂടുതൽ നിർമ്മണ പ്രവർത്തങ്ങൾ തുടങ്ങാനുള്ളവായുടെ ഒരുക്കത്തിന്റെ മുന്നോടിയാണ് ഇത്. ആപ്പിളിന്റെ ബാറ്ററി വിതരണക്കാരായ ഡിപ്ലോ ടെക്‌നോളജിയും നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് വിപുലീകരിക്കാൻ അമേരിക്കൻ ആപ്പിൾ ആവിശ്യപ്പെട്ടിട്ടുണ്ട്