തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ എട്ടുമണിയോടെ വ്യോമമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുക. ജഗതിയിലെ വസതിയിലും പാര്‍ട്ടി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചകഴിഞ്ഞ് വിലാപയാത്രയായി ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയം വാഴൂരിലെ വീട്ടിലെത്തിക്കും. നാളെയാണ് സംസ്കാരം. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. സജീവ പൊതുരംഗത്തേക്ക് മടങ്ങിവരാന്‍ തയാറെടുത്തിരിക്കെയാണ് ആകസ്മികമായ അന്ത്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















