ഉത്ഘാടനങ്ങളുടെ നിറ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് അന്നാ രാജൻ എന്ന ലിച്ചി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ അങ്കമാലി ഡയറീസിൽ ആന്റണി വർഗീസ് പെപ്പെയുടെ നായികയായിട്ടായിരുന്നു അന്ന രാജന്റെ തുടക്കം. അതിലെ കഥാപാത്രമായ ലിച്ചി എന്ന പേരിൽ തന്നെയാണ് നടി അറിയപ്പെടുന്നതും.
ആദ്യം സിനിമയിലേക്ക് വരുമ്പോൾ രേഷ്മ രാജൻ എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്.
സിനിമയിലേക്ക് അരങ്ങേറിയ ശേഷമാണ് അത് അന്ന രാജനാക്കി മാറ്റിയത്.
അന്നയുടെ രണ്ടാമത്തെ സിനിമ മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകമായിരുന്നു.
പിന്നീട് ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസ എന്ന സിനിമയിലും മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന സിനിമയിലും അന്ന അഭിനയിച്ചു.

ശേഷം അന്നയുടേതായി പുറത്തിറങ്ങിയ സിനിമകൾ സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരുമാലി എന്നിവയാണ്. അഭിനയത്തിന് പുറമെ മോഡലിങിലും അന്ന രാജൻ സജീവമാണ്.
താരം പങ്കെടുത്ത ഏറ്റവും പുതിയ ഒരു ഉദ്ഘാടന ചടങ്ങും വേദിയിൽ വെച്ച് നടത്തിയ പ്രസംഗമാണ് ശ്രദ്ധിക്കപ്പെടുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് കോഴിക്കോടാണെന്നാണ് അന്ന വേദിയിൽ പറഞ്ഞത്.
അതുപോലെ തന്നെ കോഴിക്കോട്ടെ ജനങ്ങളെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്നും അന്ന രാജൻ കൂട്ടിച്ചേർത്തു.
താരത്തെ കാണാൻ എത്തിയ കോഴിക്കോടുകാർ ഇത് കേട്ടതും ഇരട്ടി സന്തോഷത്തിലായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















