6699 രൂപ വിലയിൽ മികച്ച ഫീച്ചറുകളുമായി ടെക്നോ സ്പാര്‍ക്ക് ഗോ 2024 പുറത്തിറക്കി

കൊച്ചി: ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, 7കെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് സ്പാര്‍ക്ക് ഗോ 2024 പുറത്തിറക്കി. ഈ വിഭാഗത്തില്‍ ആദ്യമായി ഡൈനാമിക് പോര്‍ട്ടോടു കൂടി 90 എച്ച്സെഡ് ഡോട്ട് ഇന്‍ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഫോണാണ് സ്പാര്‍ക്ക് ഗോ 2024- ‘ഭാരത് കാ അപ്‌ന സ്‌പാർക്ക്’. പ്രീമിയം അനുഭവത്തോടെയുള്ള വശങ്ങളിലെ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്ന ഡിടിഎസ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, മികച്ച സ്റ്റോറേജ് സ്പേസ് തുടങ്ങിയവ മറ്റു പ്രധാന സവിശേഷതകളില്‍പ്പെടുന്നു. 

3 ജിബി റാം, 64 ജിബി റോം എന്നിവയോടു കൂടിയ ഫോണ്‍ ആകർഷകമായ വിലയായ 6699 രൂപയ്ക്ക് റീട്ടെയില്‍ സ്റ്റോറുകളിലും ആമസോണിലും ലഭ്യമാകും. ഇപ്പോഴുള്ള 6699 രൂപയുടെ 3 ജിബി + 64 ജിബിക്കു പുറമെ അവതരിപ്പിക്കുന്ന 8 ജിബി + 64 ജിബി, 8ജിബി + 128 ജിബി കോണ്‍ഫിഗറേഷനുകളുടെ വില അടുത്ത ദിവസങ്ങളിലായി പുറത്തു വിടും.