ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ നീക്കം കൂടുതല്‍ പട്ടണങ്ങളിലേക്കു വ്യാപിപ്പിച്ച് അമൃതാഞ്ജന്‍ കോംഫി

കൊച്ചി: ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അമൃതാഞ്ജന്‍ കോംഫിയുടെ ദിഷ പ്രൊജക്ടിന്‍റെ അടുത്ത ഘട്ടത്തില്‍ 360 പട്ടണങ്ങളിലായുള്ള 2.5 ലക്ഷം വിദ്യാര്‍ത്ഥിനികളിലേക്ക് ബോധവല്‍ക്കരണം എത്തിക്കും. പദ്ധതിയുടെ മുന്‍ ഘട്ടങ്ങളില്‍ പതിനായിരത്തിലേറെ ജനസംഖ്യയുള്ള പട്ടണങ്ങളിലെ നാലര ലക്ഷത്തോളം പെണ്‍കുട്ടികളില്‍ ബോധവല്‍ക്കരണം എത്തിച്ചിരുന്നു. തമിഴ്നാട്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായാവും അടുത്ത ഘട്ടം ബോധവല്‍ക്കരണ പരിപാടികള്‍. പദ്ധതിയുടെ ഭാഗമായി കമ്പനി തങ്ങളുടെ സാനിറ്ററി പാഡ് ആയ കോംഫിയുടെ വിതരണവും നടത്തുന്നുണ്ട്. മൂന്നാം വര്‍ഷത്തിലേക്കു കടന്ന പദ്ധതി പത്തു സംസ്ഥാനങ്ങളിലായി 900 പട്ടണങ്ങളിലും 400 സ്കൂളുകളിലും നൂറ് അംഗന്‍വാടി കേന്ദ്രങ്ങളിലും ബോധവല്‍ക്കരണം എത്തിച്ചിട്ടുണ്ട്. 

 
വനിതകളുടെ ശുചിത്വ നിലവാരം ഉയര്‍ത്തുന്നത് സാമൂഹിത ചുമതലയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.