പ്രേമത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വൻ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വരും ദിവസങ്ങളിലായി പുറത്തുവരും.
2015 മെയ് 29നാണ് ‘പ്രേമം’ തിയറ്റര്‍ റിലീസ് ചെയ്തത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്.
read also:വേർപിരിയൽ വാർത്തകൾക്ക് മറുപടിയുമായി ബച്ചൻ കുടുംബം
ഇന്ത്യൻ അഭിനയേത്രിയും നര്‍ത്തകിയുമായ സായ് പല്ലവി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോണ്‍സ് പുത്രൻ രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രേമം’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തില്‍ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി.
ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















