ജനപ്രിയ മ്യൂസിക്ക് പ്ലാറ്റഫോം ആയ സ്പോട്ടിഫൈയിൽ നിന്നും 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചു വിടൽ നടക്കുന്നത്. ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താനുള്ള എല്ലാ വിധ സഹായവും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സിഇഒ പ്രഖ്യാപിച്ചു. ബിസിനസ്സ് വളർത്തുന്നതിന്റെ ഭാഗമായി ചിലവുകൾ കൂടി വരികയാണ് അതിന്റെ ഭാഗമായി ആരൊക്കെ കമ്പനിയിൽ ജോലി ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് സി ഇ ഓ ഡാനിയേൽ പറഞ്ഞു.കമ്പനിക്ക് കാര്യമായ ചില മാറ്റങ്ങൾ വരുത്തുണ്ടുന്നുണ്ട്, കമ്പനിക്ക് നല്ല സംഭാവനകൾ നല്കിയവരെയും,കഠിനാധ്വാനികളായ ജീവനക്കാരെയും പിരിയുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.