വ്യാജ വാർത്തയല്ല. ചുവപ്പണിഞ്ഞആകാശത്തിന്റെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ ഒരു സൗരവാതം കാരണമാണ് പ്രതിഭാസമുടലെടുത്തതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ധ്രുവപ്രദേശങ്ങളിൽ പച്ച നിറത്തിലുണ്ടാകുന്ന ധ്രുവദീപ്തി പോലുള്ള ഒരു പ്രതിഭാസമാണ് ഇത്. എന്നാൽ ഇവിടെ സൗരവാതകണങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 241 കിലോമീറ്റർ ഉയരെ ഓക്സിജനുമായി പ്രവർത്തിച്ചതിനാലാണ് ചുവന്ന ആകാശം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
also read സിംഗപ്പൂരിൽ നീണ്ട 34 വർഷങ്ങൾക്ക് ശേഷം പൂച്ചകളെ വളർത്താനുള്ള അനുമതി
കഴിഞ്ഞവർഷം ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരുന്നു.
ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ പറഞ്ഞു പരത്തിയത്.
ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതർ കണ്ടെത്തി.
കാലിഫോർണിയയിലും മുൻപ് ഇതേ പ്രതിഭാസം സംഭവിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം