പൂച്ചകളെ വളർത്തുന്നതിനുള്ള വിലക്ക് സിംഗപ്പൂരിൽ നിലനിന്നിരുന്നു.
ഇപ്പോൾ 34 വർഷത്തെ പൂച്ച വളർത്തൽ വിലക്ക് നീക്കിയിരിക്കുകയാണ്
സിംഗപ്പുർ.
എന്നാൽ വെറുതെ അല്ല,
വ്യവസ്ഥകളോടെ മാത്രമേപൂച്ചകളെ വളർത്താനാകൂ, ലംഘിച്ചാൽ ലക്ഷങ്ങൾ പിഴകൊടുക്കേണ്ടി വരും.
പൂച്ചകളെ ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയങ്ങളിൽ വളർത്തുന്നതിനായിരുന്നു വിലക്ക്
ഏർപ്പെടുത്തിയിരുന്നത്.
34 വർഷങ്ങൾക്ക്ശേഷംഇതാ നിരോധനം സിംഗപ്പുർ പിൻവലിക്കുന്നു.
നിരോധനം ഒഴിവാക്കുന്നത് വ്യവസ്ഥകൾ അനുസരിച്ച് മാത്രം.
മൃഗങ്ങളെ വളർത്തുന്നവർക്ക് ലൈസൻസ് നിർബന്ധമാണ്.
അതിനാൽ മൃഗങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ
സർക്കാർ നിർദേശിക്കുന്ന ചില കാര്യങ്ങള് പാലിക്കേണ്ടതുണ്ട്.
ഇല്ലെങ്കിൽ 2.5 ലക്ഷം രൂപ പിഴയായി നൽകേണ്ടി വരും. 2024 ഓടെയായിരിക്കും നിയമം പ്രാബല്യത്തിൽ വരിക എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
1989ലാണ് പൂച്ചകളെ ഫ്ലാറ്റുകളിൽ വളർത്തുന്നതിന് നിരോധനമേർപ്പെടുത്തിയത്.
also read ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ Dr.ശാരദ ദേവി
പൂച്ചകൾക്കും നായകൾക്കും അലഞ്ഞുതിരിയുന്ന പ്രവണത കൂടുതലായതിനാൽ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന കാര്യം കണക്കിലെടുത്തായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. 62 ഇനം ചെറിയ നായകൾ, പക്ഷികൾ, മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നതിൽ പ്രശ്നമില്ല. ഇതുമായി ബന്ധപ്പെട്ട് വർഷങ്ങളായി സർക്കാരിനെതിരെ പൂച്ച സ്നേഹികൾ പ്രതിക്ഷേധിച്ചിരുന്നു.
കൃത്യമായ ലൈസൻസിങ് വ്യവസ്ഥയിലൂടെയും മൈക്രോചിപ്പിങ് സ്കീമിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
വളർത്താം പക്ഷെ പൂച്ച കാരണം പുലിവാലു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്നുമാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം