ബംഗളൂരു: ഓൺലൈൻ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ വന്നതിനെ തുടർന്ന് കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിങ് സൗകര്യം താത്കാലികമായി നിർത്തി. രാജ്യത്ത് ആദ്യമായി ഓൺലൈൻ കോടതി നടപടികൾ നടപ്പാക്കിയ സംസ്ഥാനമാണ് കർണാടക. 2020ൽ കോവിഡ് കാലത്താണ് വീഡിയോ കോൺഫ്രൻസ് മുഖനേ കേസുകൾ കേൾക്കാനാരംഭിച്ചത്.
തിങ്കളാഴ്ച വൈകിട്ട് സൂം ഓൺലൈൻ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകൾ സ്ട്രീം ചെയ്തത്. അജ്ഞാത ഹാക്കർമാരാണ് ഇതിന് പിറകിൽ ഉള്ളതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയും വീഡിയോ കോൺഫറൻസിങ് മുഖേനെയുള്ള കോടതി നടപടികൾ തുടർന്നെങ്കിലും സിറ്റി പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് കോടതി അധികൃതർ വീഡിയോ കോൺഫറൻസിങ് പൂർണമായി നിർത്തിവയ്ക്കുകയായിരുന്നു.
read also:പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളില്‍ ആത്മഹത്യ ചെയ്തു
നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ പറഞ്ഞു. ചിലർ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമിൽ നുഴഞ്ഞു കയറാനുപയോഗിച്ച സെർവറുകളിലൊന്ന് വിദേശത്ത് നിന്നുള്ളതാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ ബംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു