ഹാഇൽ: കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഹാഇൽ സിറ്റി ഏരിയയിൽ ഹബീബ് മെഡിക്കൽ സെൻറർ എം.ഡി നിസാം എടത്തനാട്ടുകരക്ക് ആദ്യ കോപ്പി നൽകി ആക്ടിങ് പ്രസിഡൻറ് ബഷീർ മാള പ്രകാശനം നിർവഹിച്ചു.
ബർസാൻ ഏരിയയിൽ അസ്രാർ മാനേജിങ് ഡയറക്ടർ മുഹമ്മദ് രാഗിക്ക് കലണ്ടർ നൽകി ഫൈസൽ കൊല്ലം പ്രകാശനം നടത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറി കരീം തുവ്വൂർ, ട്രഷറർ ഹബീബ് കുറ്റിപ്പുറം, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്റ്റേറ്റ്മുക്ക്, നൗഷാദ് ഓമശ്ശേരി, സക്കറിയ പള്ളിപ്പുറം, കാദർ കൊടുവള്ളി, എ.വി.സി. ഇബ്രാഹിം, റംഷി ഒമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു