ജിദ്ദ: ‘അഭിമാനകരമായ അസ്തിത്വത്തിന് നന്മ പകരം കെ.എം.സി.സിയിലൂടെ’ എന്ന പ്രമേയത്തിലൂന്നി കെ.എം.സി.സി ജിദ്ദ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ടി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക റിപ്പോർട്ട് വർക്കിങ് സെക്രട്ടറി ആർ.കെ. തഹ്ദീർ അവതരിപ്പിച്ചു.
വി.പി. അബ്ദുറഹ്മാൻ, ഹസൻ കോയ, ടി.കെ. അബ്ദുറഹ്മാൻ, ഒ.പി. സലാം, കുട്ടിമോൻ ബേപ്പൂർ, അബ്ദുൽ വഹാബ് കോട്ടക്കൽ, റിയാസ് താത്തോത്ത്, ബഷീർ വീര്യമ്പ്രം, ഷബീറലി സിറ്റി, നൗഫൽ റിഹേലി, ശരീഫ് പൂലേരി, ഖാലിദ് പാളയാട്ട്, ജാബിർ കുറ്റ്യാടി, സിദ്ദീഖ് ഹാജി ജീപാസ്, ഷാനവാസ് ജീപാസ്, റഷീദ് മാസ്റ്റർ, കെ.പി. അസ്ലം, കരീം കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മുക്കോലയ്ക്കൽ സ്വാഗതവും ട്രഷറർ നസീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സിദ്ദീഖ് ഹാജി ജീപാസ് (മുഖ്യ രക്ഷാധികാരി), പി.ടി.കെ. അഹമ്മദ് (ചെയർ), ജലീൽ മുക്കോലയ്ക്കൽ (പ്രസി), നസീർ മച്ചിങ്ങൽ (ജന. സെക്ര), ടി.കെ.കെ. ഷാനവാസ് ജീപാസ് (ട്രഷ), താഹിർ തങ്ങൾ (ഓർഗനൈസിങ് സെക്രട്ടറി), കെ.പി. അസ്ലം, കെ. ഗഫൂർ, കെ.പി. ഫിർദൗസ്, അസീൽ കൈനാട്ടി (വൈ. പ്രസി), മുൻതസീർ, ഷെഫീഖ് മച്ചിങ്ങൽ, സുഹൈൽ കാർത്തികപള്ളി, ഫസൽ കുഞ്ഞിപ്പള്ളി (സെക്ര), കൺവീനർമാർ: ഹിദായത്ത് (മീഡിയ), നഈം സിം (ആർട്സ് ആൻഡ് സ്പോർട്സ്), കെ. മുഹമ്മദ് (വെൽഫെയർ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു