തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓം പ്രകാശ് റിമാൻഡില്‍.പാറ്റൂരില്‍ യുവാക്കളെ വെട്ടികൊല്ലാൻ ശ്രമിച്ച കേസില്‍ ഗോവയില്‍ അറസ്റ്റിലായ ഓം പ്രകാശിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്.
രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നായിരുന്നു പാറ്റൂരിലെ ഗുണ്ടാ ആക്രമണം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഓം പ്രകാശിൻെറ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സിറ്റി പൊലിസിൻെര പ്രത്യേക സംഘമാണ് ഗോവയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Read also:തൃശൂരില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാൻ കഴിയില്ല : മുഖ്യമന്ത്രി
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ ഓംപ്രകാശിനായി പൊലീസ് നേരത്തെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രതിക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു