തൃശൂര്‍: ബി.ജെ.പിക്ക് തൃശൂരില്‍ ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രി, മന്ത്രിമാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
തൃശൂരില്‍ ബി.ജെ.പിക്ക് ഒരു കാര്യവും ചെയ്യാൻ കഴിയില്ല. ബി.ജെ.പിയുടെ വക്താവക്കള് ഇവിടെ വലിയ സംഭവം ഉണ്ടാക്കാൻ പോകുകയാണെന്ന പ്രചരണം നടത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത്തവണ എന്നല്ല, ഒരു ഘട്ടത്തിലും തൃശൂരില്‍ അത്തരമൊരു പ്രതിനിധിയെ ഉണ്ടാക്കാൻ കഴിയില്ല. കഴിഞ്ഞ തവണ വലിയ കോപ്പ്കൂട്ടി വന്നിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു.
read also:കുസാറ്റ് ദുരന്തം വിരല്‍ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയം; അന്വേഷണ വിവരം കൈമാറണമെന്ന് ഹൈകോടതി
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് ജീവൻ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരമാകെ പേമാരിയില്‍ കനത്ത ദുരിതം അനുഭവിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികള്‍ അന്വേഷിച്ചു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. ജീവൻ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തിച്ചു നല്കാൻ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു