ചൈനയില്‍ നിന്ന് മറ്റൊരു ശ്വാസകോശരോഗം കൂടി ലോകത്തിന്റെ പലരാജ്യങ്ങളിലും പടരുകയാണ്. ഒരു പ്രത്യേകതരം ന്യുമോണിയ ആണിതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിലവിൽ ഇതിനെ ‘വൈറ്റ് ലങ് സിൻഡ്രോം’എന്നാണ് വിശേഷിപ്പിക്കുന്നത്.
ഈ രോഗം ബാധിച്ചവരുടെ എക്സ്റേയില്‍ കാണുന്ന വെളുത്ത അടിസ്ഥാനമാക്കിയാണ് രോഗത്തിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്. കൊവിഡ് കേസിലെന്ന പോലെ ചൈന തന്നെയാണ് ഈ ന്യുമോണിയയുടെയും പ്രഭവകേന്ദ്രം.
എന്താണ് വൈറ്റ് ലങ് സിൻഡ്രോം ?
https://www.youtube.com/watch?v=tmElKpykCLc
പനി, ചുമ, ക്ഷീണം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സവും അനുഭവപ്പെടാം.
മൈകോപ്ലസ്മ ന്യുമോണിയ കൂടാതെ, കോവിഡിനു കാരണമാകുന്ന വൈറസുകൾ, ഇൻഫ്ലുവൻസകൾ, ചിലതരം അന്തരീക്ഷമലിനീകരണങ്ങൾ തുടങ്ങിയവ ശ്വാസകോശത്തെ അസ്വസ്ഥമാക്കുകയും അണുബാധയുണ്ടാക്കുകയും വൈറ്റ് ലങ് സിൻഡ്രോമിലേക്ക് നയിക്കുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. വ്യക്തിശുചിത്വം കാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, രോഗമുള്ളപ്പോൾ സാമൂഹിക ഇടപെടലുകൾ കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന രോഗപ്രതിരോധ മാർഗങ്ങൾ.
രോഗത്തിന്റെ സ്വഭാവവും തീവ്രതയും പരിശോധിച്ച് ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ, ഓക്സിജൻ തെറാപ്പി, മെക്കാനിക്കൽ വെന്റിലേഷൻ, കോർട്ടികോസ്റ്റിറോയ്ഡ്സ് തുടങ്ങിയ ചികിത്സാരീതികളാണ് പൊതുവേ നൽകാറുള്ളത്.
കൂടുതലായും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത് അതിൽത്തന്നെ മൂന്ന് വയസ്സ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളിലാണ് റിസ്ക് കൂടുതലുള്ളത്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമായി വരുന്ന ‘മൈക്കോപ്ലാസ്മ ന്യുമോണിയെ’ എന്ന ബാക്ടീരിയയുടെ പുതിയൊരു വകഭേദമാണ് ‘വൈറ്റ് ലങ് സിൻഡ്രോ’ത്തിന് കാരണമാകുന്നതിന്നാണ് പറയപ്പെടുന്നത്. ‘അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രെസ് സിൻഡ്രോം’, ‘പള്‍മണറി ആല്‍വിയോളാര്‍ മൈക്രോലിഥിയാസിസ്’, ‘സിലിക്കോസിസ്’ എന്നിങ്ങനെയുള്ള ശ്വാസകോശ അണുബാധകളെല്ലാം ‘വൈറ്റ് ലങ് സിൻഡ്രോ’ത്തിനകത്ത് ഉള്‍പ്പെടുത്താമെന്നും വിദഗ്ധര്‍ പറയുന്നു.
എന്തുകൊണ്ടാണ് ‘വൈറ്റ് ലങ് സിൻഡ്രോം’ പിടിപെടുന്നത് എന്നതിന് കൃത്യമായൊരു കാരണം കണ്ടെത്താൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം ബാക്ടീരിയകള്‍- വൈറസുകള്‍- പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയുടെയെല്ലാം ഒരു ‘കോമ്പിനേഷൻ’ ആണ് രോഗത്തിലേക്ക് നയിക്കുന്നതെന്ന് പറയപ്പെടുന്നു. ഇക്കൂട്ടത്തില്‍ കൊവിഡ് 19ഉം ഉള്‍പ്പെടുന്നു. അതായത് കൊവിഡ് 19 മഹാമാരിയുടെ ഒരു പരിണിതഫലമായാണ് വൈറ്റ് ലങ് സിൻഡ്രോം വ്യാപകമായത് എന്നും പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം