പരാജയം സഖ്യത്തെ ബാധിക്കില്ല: ‘ഇന്ത്യ’

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയം “ഇന്ത്യ’ സഖ്യത്തെ ബാധിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ. സഖ്യത്തിൽ ഇതൊരു ആഘാതവുമുണ്ടാക്കില്ലെന്നു പറഞ്ഞ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പ്രതിപക്ഷം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നു കൂട്ടിച്ചേർത്തു.

   

പരാജയം വിലയിരുത്തി തിരുത്തലുകൾ വരുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം. ആർജെഡി നേതാവ് മനോജ് ഝായും ഇതേ അഭിപ്രായം പങ്കുവച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ യോഗം ചേർന്ന പ്രതിപക്ഷ നേതാക്കൾ പരാജയത്തെക്കുറിച്ചു ചർച്ച ചെയ്തു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു