ജിദ്ദ: മൂന്നു പതിറ്റാണ്ടിലേറെ കാലം ജിദ്ദയില്‍ പ്രവാസം നയിച്ചു മടങ്ങുന്ന ഫസൽ റഹീം മേലാറ്റൂരിന് ജിദ്ദ ജംഇയ്യതുൽ അൻസാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. ജംഇയ്യതുൽ അൻസാറിന്റെ പ്രസിഡന്റ്, വിവിധ വകുപ്പുകളുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. അഷ്ഫാഖ് അഹമ്മദ് (ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി) അദ്ദേഹത്തിനുള്ള ഉപഹാരം നല്കി ആദരിച്ചു.
ഇസ്മാഈല്‍ അച്ചനമ്പലം അധ്യക്ഷത വഹിച്ചു. യഹിയ മേലാറ്റൂര്‍, ഇസ്ഹാഖ് പറപ്പൂര്, ഫാസില്‍ തിരൂര്‍, ഹൈദര്‍ അലി വടക്കെമണ്ണ, ഹാരിസ് കന്നിപ്പൊയില്‍ തുടങ്ങിയവർ സംസാരിച്ചു. ഫസൽ റഹീം മറുപടിപ്രസംഗം നടത്തി. മനാഫ് ഐക്കരപ്പടി ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. അന്‍വര്‍ വടക്കാങ്ങര സ്വാഗതം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു